Breaking News

Mumbai indians team list

ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ മുംബൈ ആരാധകർ; സാധ്യത ടീം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

Ipl 2021 ലെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവൻ ഏതായിരിക്കും. കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. എന്നാൽ അതിനുള്ള ഉത്തരം മുംബൈ ഇന്ത്യൻസ് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഹാട്രിക് കിരീടം മുംബൈ ഇന്ത്യൻസ് നേടുമെന്ന് വിദഗ്ദ്ധർ  പ്രവചിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. രോഹിത് ശർമയും കഴിഞ്ഞ സീസണിൽ അവസരം ലഭിക്കാതിരുന്ന ക്രിസ് ലിന്നും ആയിരിക്കും ഓപ്പണിങ് ഇറങ്ങുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മിന്നും ഫോമിലെത്തിയ സൂര്യകുമാർ യാദവും ഇഷാൻ കിഷനും തുടർന്ന് ബാറ്റിങ്ങിനെത്തും. 

അവസാന ഓവറുകൾ വെടിക്കെട്ട് നടത്തുവാൻ മുംബൈയുടെ വിശ്വസ്തനായ പൊള്ളാർഡും പാണ്ട്യ ബ്രദേഴ്സും ഇറങ്ങും. ഒരോവറിൽ ആറുപന്തും സിക്സ് പറത്തിയ നേട്ടവുമായിട്ടാണ് പൊള്ളാർഡ് ഇറങ്ങുന്നത്. അത്‌ ഐപിൽ ൽ ആവർത്തിക്കുമോ എന്നും ഉറ്റുനോക്കുന്നവർ ഉണ്ട്‌. പിയുഷ് ചൗള ടീമിൽ എത്തിയതോടെ പരിചയസമ്പന്നനായ ഒരു സ്പിന്നറുടെ അഭാവം നികത്തി എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ചഹാറിന്റെയും ചൗളയുടെയും ഫോമും പിച്ചിന്റെ സ്വഭാവവും കണക്കിലെടുത്താവും ഇവരിൽ ഒരാളെ ഉൾപ്പെടുത്തുക. മുംബൈയുടെ എക്കാലത്തെയും ആയുധമായ പേസ് അറ്റാക്ക് ഇത്തവണ ബുംറ ബോൾട്ട് കോൾട്ടർനൈൽ എന്നിവർ നയിക്കും. 

ടീമിലെ എല്ലാവരും തന്നെ മികച്ച ഫോമിലാണ് എന്നതാണ് മുംബൈ ഇന്ത്യൻസിന്റെ സാധ്യത വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ല എന്നത് കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള സാധ്യത കുറക്കുന്നതിനാൽ കഴിവതും നേരത്തെ പ്ലേ ഓഫ്‌ ഉറപ്പിക്കാനാകും രോഹിത് ശർമ ശ്രമിക്കുക. 

Probable XI:

 Rohit Sharma[C]

Chris Lynn✈️

Suryakumar Yadav

Ishan Kishan [WC]

Hardik Pandya

Kyron Pollard✈️

Krunal Pandya

Piyush Chowla/Chahar

Trent Boult✈️

Jasprit Bumra

Nathan Coulter Nile/Neesham✈️

.........................................................

Tags: Ipl 2021, Mumbai Indians, Rohit Sharma

No comments