Breaking News

Kieron Pollard

 ആ പ്രകടനം ആവർത്തിക്കുമോ? പൊള്ളാർഡിന്റെ ബാറ്റിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

Pollard six six

മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തനായ മധ്യനിരബാറ്റ്‌സ്മാനാണ് കീറോൺ പൊള്ളാർഡ്. തോൽവി ഉറപ്പിച്ച പല മത്സരങ്ങളും പൊള്ളാർഡ് തന്റെ കൂറ്റനടി കൊണ്ട് വിജയിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ പലതും ഒറ്റയാൾ പോരാട്ടത്തിലൂടെയും ആയിരുന്നു. എന്നാൽ ഈ വർഷം മറ്റൊരു പ്രത്യേകതയുമായിട്ടാണ് പൊള്ളാർഡ് ഐപിൽ കളിക്കാൻ ഇറങ്ങുന്നത്. യുവരാജ് സിങ്ങിന് ശേഷം അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരോവറിൽ ആറു  സിക്‌സറുകൾ അടിക്കുന്ന ആദ്യതാരമായി പൊള്ളാർഡ് മാറി. ശ്രീലങ്കക്കെതിരായ പാരമ്പരയിലാണ് പൊള്ളാർഡ് ഈ നേട്ടം കൈവരിച്ചത്. അഞ്ചോവറിൽ 64-4 എന്ന നിലയിൽ വിൻഡീസ് പ്രതിരോധത്തിലായിരുന്ന സമയത്താണ് ആറാം ഓവർ എറിഞ്ഞ  ധനഞ്ജയയെ ആറു സിക്സ് അടിച്ചത്. 
ഈ പ്രകടനത്തിന് ശേഷം ആദ്യ ഐപിൽ ആണ് വരുവാനിരിക്കുന്നത് എന്നതാണ് ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നത്. പ്രകടനം ആവർത്തിക്കുമെന്ന് മുംബൈ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

No comments